കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.

കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.
Oct 6, 2026 12:00 PM | By PointViews Editor

പേരാവൂർ : കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ പ്രത്യേക നിബന്ധനകളോടെ മുൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭരണം മാറിയ ശേഷം പുതുക്കിയ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവർ നിരാശയിലേക്ക്‌. കാരണം പഴയ ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വെടി വയ്ക്കുന്നതു നിലച്ച മട്ടാണ്. തോക്ക് ലൈസൻസുള്ളവരുടെ കുറവുകൊണ്ട് കഴിഞ്ഞകാലത്തും വേണ്ട വിധം കാട്ടുപന്നിയെ കൊന്നൊടുക്കാൻ സാധിച്ചിട്ടില്ല. പുതിയ സർക്കാർ വരുമ്പോൾ കുറച്ചു കൂടി സുതാര്യമായ നയവും നിലപാടും ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു കർഷകർ. ഇപ്പോൾ കാട്ടുപന്നിയെ വെടിവച്ചാൽ ജഡം കുഴിച്ചിടുകയാണ് ചെയ്യുന്നത്. ജനത്തിന് മാംസം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിപ്പിച്ച ശേഷമാണ് ജഡം കുഴിച്ചിടുന്നത്. വേട്ടയാടിയ കാട്ടുപന്നിയുടെ മാംസം ലേലം ചെയ്ത് വിൽക്കണമെന്നും നശിപ്പിക്കാതെ ഉപയോഗപ്രദമാക്കണമെന്നും ഒക്കെയാണ് ജനവികാരം. കാട്ടുപന്നിയെ വെടിവച്ചാൽ മാംസം മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ച ശേഷം കുഴിച്ചിടുന്നതിന് പകരം വെളിച്ചെണ്ണ ഒഴിച്ച് കറി വച്ച് കൂട്ടണമെന്ന നിലപാടാണ് പ്രതിപക്ഷത്തെ എം എൽ എ ആയിരുന്നപ്പോൾ ഇപ്പോഴത്തേ കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫിന് ഉണ്ടായിരുന്നത്. എന്നാൽ ഭരണത്തിലേറി മാസം 5 കഴിഞ്ഞിട്ടും പിണറായി വിജയൻ മുന്നോട്ടു വച്ച നയത്തിൽ തന്നെ തുടരുകയാണ് കാട്ടുപന്നിട്ടേ വിഷയം. ഭരണം കിട്ടിയതല്ലേ ഉള്ളൂ പുതിയ നിലപാട് പ്രഖ്യാപിക്കും മുൻപേ നിയമപരമായ പഠനങ്ങളും പരിശോധനകളും ഒക്കെ കഴിഞ്ഞല്ലേ ഒരു പ്രഖ്യാപനം നടത്താൻ - എന്ന തരത്തിലുള്ള ഒരു ഇളവൊക്കെ പുതിയ സർക്കാരിന് നൽകാവുന്നതാണ്. എന്നിരുന്നാലും ഭരണത്തിലേറ്റ 6 മാസമൊക്കെയാകുമ്പോൾ ഒരു പ്രഖ്യാപനം ജനം പ്രതീക്ഷിക്കുന്നുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനും മാംസം മണ്ണെണ്ണ ഒഴിച്ച ശേഷം കഴിച്ചിടാതെ വെളിച്ചെണ്ണ ഉപയോഗിച്ച് കറി വച്ച് കൂട്ടൻ ജനത്തിന് താൽപര്യവുമുണ്ട്. വേട്ട നിലച്ചതോടെ സകാട്ടുപന്നികൾ വ്യാപകമായി കൃഷിയിടത്തിലേക്ക് വന്ന് വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ ഞായറാഴ്ച ,പേരാവൂരിനടുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചിരിക്കുകയാണ്. പേരാവൂർ മലബാർ ബിഎഡ് കോളജ് റോഡിലെ കിഴക്കെ ഉമ്മുട്ടിൽ പ്രഭാകരൻ കൃഷി ചെയ്ത് കപ്പ, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയ കൃഷികളാണ് കാട്ടുപന്നി നശിപ്പിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്‌ത വിളകളാണ് നശിപ്പിക്കപ്പെട്ടത് കഴിഞ്ഞ തവണയും ഇദ്ദേഹത്തിൻ്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. എന്നാൽ അതിനുള്ള നഷ്ടപരിഹാരം പോലും ഇതുവരെ ലഭ്യമായിട്ടില്ല. കൃഷി തുടർന്നെങ്കിലും വീണ്ടും കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികൾ പൂർണ്ണമായി നശിപ്പിച്ചു. വൻ സാമ്പത്തിക നഷ്‌ടം സംഭവിക്കുന്നതിനാലും കാട്ടുപന്നി ശല്യം വർധിക്കുന്നതിനാലും കൃഷി തുടരാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് പ്രഭാകരൻ പറയുന്നു.ഇത് പേരാവൂരിലെ മാത്രം വിഷയമല്ല. വർഷങ്ങളായി തുടരുന്ന ശല്യമാണ് താനും. ആയതിനാൽ സർക്കാർ ഇടപെട്ട്, കർഷകർക്ക് ഭീഷണിയാകുന്ന കാട്ടുപന്നിയെ വേട്ടയാടാൻ എത്രയും പെട്ടെന്ന് അവശ്യമായ സൗകര്യം കർഷകർക്ക് ഒരുക്കി കെടുക്കണം. മാംസം ജനത്തിന് ഉപയോഗിക്കാൻ നടപടികളും ഉണ്ടാകണം. തോക്ക് ലൈസൻസിലെ നൂലാമാലകൾ ഒഴിവാക്കണം. കർഷകനെ തകർക്കുന്ന, കൃഷിയെയും മനുഷ്യ ജീവനും ഭീഷണിയാകുന്ന മറ്റ് ക്ഷുദ്രജീവികളെയും കൃഷിയിടത്തിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് തുരത്താനും ഇനിയെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. അതോടൊപ്പം വിളകളുടെ മൂല്യത്തിന് അനുസരിച്ച് ന്യായമായ നഷ്ട പരിഹാരം യഥാസമയം കൃത്യമായി ലഭിക്കാൻ ആവശ്യമായ നടപടികളും സർക്കാർ സ്വീകരിക്കണം. നക്കാപ്പിച്ച നഷ്ടപരിഹാരത്തിന് പകരം വീണ്ടും കൃഷി ചെയ്യാൻ സാധിക്കും വിധം മാന്യമായ നഷ്ട പരിഹാരം നൽകണം. ഇതൊക്കെയാണ് യുഡിഎഫ് സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

The order to kill wild boars is frozen. The government is not saying anything. The meat should also be allowed to be used.

Related Stories
പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

Oct 5, 2026 04:40 PM

പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

പേരാവൂരിൽ വീർ സവർക്കർ സേവാ...

Read More >>
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
Top Stories